Vanashalabhame Lyrics Innalekal Thalirkkumbol

Vanashalabhame Lyrics from the Malayalam film Innalekal Thalirkkumbol: Vanashalabhame song sung by Sithara Krishnakumar and music composed by Rajeesh K Chandu and the song lyrics written by Devika M A.

Vanashalabhame Lyrics

വനശലഭമേ….
മഴയിഴഞ്ഞ വഴികളിൽ
ഒഴുകി നീ വനശലഭമേ…
ഒഴുകി നീ വനശലഭമേ…

ചിറകുകൾ ഉരുമ്മിയോ
മുറിവുകൾ ഉണങ്ങിയോ
ഇത് പ്രണയമോ…
വനശലഭമേ….
ഇത് പ്രണയമോ…

കദളിതൻ ഇതളുകൾ നുകരവേ
കദനങ്ങൾ കവിതയായ് വിടരവേ…
പതിയേ പറന്നു നീ
പൂവായി പിണഞ്ഞു ഞാൻ..

വനശലഭമേ
ഇത് പ്രണയമോ…
ഇത് പ്രണയമോ…

ഇടനാഴിയിൽ ഉടയാടകൾ
അഴിയവേ….
ഇരുളാഴിയിൽ ഇരുടലുകൾ പിണയവേ…
പ്രാണൻ പിടയവേ…
വനശലഭമേ……
ഇത് പ്രണയമോ…
ഇത് പ്രണയമോ…

Watch the Vanashalabhame Song Lyrics