Kiliye Kiliye Lyrics in Malayalam: “Kiliye Kiliye” Lyrics from the Malayalam movie Aa Rathri is a soulful melody composed by the legendary Ilaiyaraaja with heartfelt lyrics penned by Poovachal Khader. Sung beautifully by S. Janaki, the song carries deep emotions and tenderness, making it one of the most memorable tracks of the film. Starring Mammootty and Poornima, this melodious piece captures the essence of love and longing, blending poetic verses with Ilaiyaraaja’s evergreen music to create a timeless classic in Malayalam cinema.

Kiliye Kiliye Lyrics in Malayalam
കിളിയേ കിളിയേ
മണി മണി മേഘത്തോപ്പിൽ
ഒരു മലർ നുള്ളാൻ പോകും
അഴകിൻ അഴകേ
(കിളിയേ.. )
ഉയരങ്ങളിലൂടെ പലനാടുകൾ തേടി
ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ
(കിളിയേ കിളിയേ..)
പാലാഴി പാൽ കോരി സിന്ദൂരപ്പൂ തൂകി
പൊൻ കുഴലൂതുന്നു തെന്നും തെന്നൽ
പാലാഴി പാൽ കോരി സിന്ദൂരപ്പൂ തൂകി
പൊൻ കുഴലൂതുന്നു തെന്നും തെന്നൽ
മിനിമോൾ തൻ സഖിയാവാൻ
കിളി മകളേ കളമൊഴിയേ
മാരിവിൽ ഊഞ്ഞാലിൽ ആടി നീ വാ വാ
കിളിയേ കിളിയേ
മണി മണി മേഘത്തോപ്പിൽ
ഒരു മലർ നുള്ളാൻ പോകും
അഴകിൻ അഴകേ
ഉയരങ്ങളിലൂടെ പലനാടുകൾ തേടി
ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ
ലല്ലല ലാല ലല്ലല ലാല
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാലാല ലാ ലാലാല ലാ ലാലാല ലാ
നിന്നെപ്പോൽ താഴത്ത് തത്തമ്മക്കുഞ്ഞൊന്ന്
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി
നിന്നെപ്പോൽ താഴത്ത് തത്തമ്മക്കുഞ്ഞൊന്ന്
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി
മിനിമോൾ തൻ ചിരികാണാൻ
കിളിമകളേ നിറലയമേ
നിന്നോമൽ പൊൻ തൂവൽ ഒന്നു നീ താ താ
കിളിയേ കിളിയേ
മണി മണി മേഘത്തോപ്പിൽ
ഒരു മലർ നുള്ളാൻ പോകും
അഴകിൻ അഴകേ
ഉയരങ്ങളിലൂടെ പലനാടുകൾ തേടി
ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ
(കിളിയേ കിളിയേ..)
FAQs about Kiliye Kiliye Song:
From which movie is the song Kiliye Kiliye?
The song Kiliye Kiliye is from the Malayalam movie Aa Rathri.
Who is the music director of Kiliye Kiliye?
The music for Kiliye Kiliye was composed by the legendary Ilaiyaraaja.
Who wrote the lyrics of Kiliye Kiliye?
The lyrics were penned by Poovachal Khader
Who sang the song Kiliye Kiliye?
The song was sung by the melodious S. Janaki.
Which actors are featured in Kiliye Kiliye?
The song features Mammootty and Poornima in the movie.






