Radhathan Premathodano is a Malayalam Krishna Bhakthi song from the Mayilpeeli album. The Hindu devotional song Radhathan Premathodano lyrics by S Rameshan Nair, Music by Jayavijaya and sung by K J Yesudas.

Radhathan Premathodano Lyrics in Malayalam
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ
പറയൂ നിനക്കേറ്റം ഇഷ്ടം
പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ
[Music]
ശംഖുമില്ലാ കുഴലുമില്ലാ
നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം
നിൻ കാൽക്കൽ വീണലിയുന്നൂ
ശംഖുമില്ലാ കുഴലുമില്ലാ
നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം
നിൻ കാൽക്കൽ വീണലിയുന്നൂ
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ
ചന്ദനം പോൽ മാറിലണിയുന്നൂ.
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ
ചന്ദനം പോൽ മാറിലണിയുന്നൂ.
നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു
പറയരുതേ…. രാധയറിയരുതേ….
ഇതു ഗുരുവായൂരപ്പാ രഹസ്യം
[രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ]
[Music]
കൊട്ടുമില്ലാ കുടവുമില്ലാ
നെഞ്ചിൽ തുടിക്കും ഇടക്കയിലെൻ സംഗീതം
പഞ്ചാഗ്നി പോൽ ജ്വലിക്കുന്നൂ
കൊട്ടുമില്ലാ കുടവുമില്ലാ
നെഞ്ചിൽ തുടിക്കും ഇടക്കയിലെൻ സംഗീതം
പഞ്ചാഗ്നി പോൽ ജ്വലിക്കുന്നൂ
സുന്ദര മേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ
നിൻ തിരുമെയ് ചേര്‍ത്തു പുൽകുന്നൂ
സുന്ദര മേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ
നിൻ തിരുമെയ് ചേര്‍ത്തു പുൽകുന്നൂ
നിൻറെ മധുരത്തിൽ ഞാൻ വീണുറങ്ങുന്നൂ
പറയരുതേ…. രാധയറിയരുതേ….
ഇതു ഗുരുവായൂരപ്പാ രഹസ്യം
[രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ]
പറയൂ നിനക്കേറ്റം ഇഷ്ടം
പക്ഷേ പകൽ പോലെ ഉത്തരം സ്പഷ്ടം
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ
കൃഷ്ണാ ഞാൻ പാടും ഗീതത്തോടാണോ
കൃഷ്ണാ ഞാൻ പാടും ഗീതത്തോടാണോ.






